ആയുധങ്ങളെ നിശബ്ദമാക്കൂ, സമാധാനത്തിനായി ശബ്ദിക്കൂ: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുെട പശ്ചാത്തലത്തില്‍ സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികള്‍ സമാധാനത്തിന്റെ പക്ഷമായിരിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞു. സമാധാനത്തിനായി പ്രാര്‍ഥനയും സമര്‍പ്പണവും നല്‍കണം. മാനുഷിക ദുരന്തം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യണം. ആയുധങ്ങളെ നിശബ്ദമാക്കൂ, സമാധാനത്തിനായി ശബ്ദിക്കൂ എന്നും മാര്‍പാപ്പ പറഞ്ഞു. ഒക്ടോബര്‍ 27 പ്രാര്‍ഥനാദിനമായി ആചരിക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഗാസയില്‍ ഉപരോധം നേരിടുന്നവരെ സഹായിക്കാന്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ കൂട്ടക്കുരുതിയാണ് അരങ്ങേറിയത്. ആക്രമണത്തില്‍ 500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ക്രൂരമായ കൂട്ടക്കുരുതി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര രക്ഷാസമിതി യോഗം വിളിച്ചുചേര്‍ക്കണമെന്ന് റഷ്യയും യു.എ.ഇയും ആവശ്യപ്പെട്ടു. ഇന്ന് നടക്കേണ്ട ബൈഡനുമായുള്ള കൂടിക്കാഴ്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റദ്ദാക്കി.

Top