എസ്റ്റോണിയ: സമീപ കാലത്ത് ലൈംഗികപീഡന പരാതികളില്‍ കത്തോലിക്ക സഭ ആരെയും സംരക്ഷിച്ചിട്ടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം പരാതികള്‍ മുമ്പ് സഭ മറച്ചുവച്ചത് കാലഘട്ടത്തിന്റെ പ്രത്യേകത മൂലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക സഭയില്‍ പരിവര്‍ത്തനത്തിനും മാര്‍പാപ്പ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. സഭ കാലത്തിനൊത്ത് മാറണമെന്നും, ലൈംഗികാരോപണങ്ങള്‍ യുവാക്കളെ സഭയില്‍ നിന്ന് അകറ്റുകയാണെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. ഭാവി തലമുറയെ സഭയ്‌ക്കൊപ്പം ചേര്‍ത്തു നിര്‍ത്തണമെന്നും, ഭാവി തലമുറയെ ഒപ്പം നിര്‍ത്താന്‍ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാകുമെന്നും മാര്‍പാപ്പ പറഞ്ഞു.
ലൈംഗിക-സാമ്പത്തിക ആരോപണങ്ങളില്‍ യുവാക്കള്‍ നിരാശരാണ്. ഇത്തരം വിഷയങ്ങളില്‍ സഭ അപലപിക്കാത്തത് യുവജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുവജനങ്ങള്‍ കത്തോലിക്ക സഭയോട് അടുക്കുന്നില്ല. അതിനാല്‍ ഇത്തരം വിവാദങ്ങളില്‍ സഭ സത്യസന്ധമായും സുതാര്യമായും പ്രതികരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ സൂചിപ്പിച്ചിരുന്നു.
പുരോഹിതര്‍ക്കെതിരെ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ചും, യുവാക്കളെ സഭയിലേക്ക് ആകര്‍ഷിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി ഒക്ടോബറില്‍ ബിഷപ്പുമാരുടെ സമ്മേളനം കത്തോലിക്കസഭ വിളിച്ചുകൂട്ടാന്‍ തയ്യാറെടുക്കുകയാണ്.