വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ലിഫ്റ്റില്‍ കുടുങ്ങി. 25 മിനിറ്റോളം അദ്ദേഹം ലിഫ്റ്റില്‍ തങ്ങി. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രതിവാര അഭിസംബോധനയ്ക്ക് എത്തുംവഴിയാണു പാപ്പ കയറിയ എലിവേറ്റര്‍ പ്രവര്‍ത്തനരഹിതമായത്.
പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് അദ്ദേഹത്തെ സുരക്ഷിതനായി പുറത്തെത്തിച്ചത്. വത്തിക്കാനിലുണ്ടായ വൈദ്യുത തകരാറാണു ലിഫ്റ്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നാണു റിപ്പോര്‍ട്ട്.
പിന്നീട് എത്താന്‍ വൈകിയതില്‍ വിശ്വാസികളോടു ക്ഷമ ചോദിച്ചാണു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ലിഫ്റ്റിനുള്ളില്‍നിന്നു തന്നെ രക്ഷിച്ച അഗ്‌നിശമന സേനാംഗങ്ങള്‍ക്കു വേണ്ടി കൈയടിക്കാനും മാര്‍പാപ്പ ജനങ്ങളോട് അഭ്യര്‍ഥിച്ചു.