വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ (86)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു.
പരിശോധനയിൽ മാർപാപ്പയ്‌ക്ക് ശ്വാസകോശത്തിൽ അണുബാധയെ സ്ഥിരീകരിച്ചു. എന്നാൽ കോവിഡ് ഇല്ലെന്ന് വത്തിക്കാൻ വക്താവ് ബ്രൂണി പ്രസ്‌താവനയിൽ അറിയിച്ചു. കാലിലെ ലിഗ്മെന്റിലുണ്ടായ പരുക്കിനെ തുടർന്ന് ഒരു വർഷമായി വീൽചെയറിന്റെ സഹായത്തോടെയായിരുന്നു
അദ്ദേഹം സഞ്ചരിച്ചിക്കുന്നത്. നേരത്തെ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തിരുന്നു.
പാം സൺഡേ കുർബാനയും അടുത്ത ആഴ്ച വിശുദ്ധവാരവും ഈസ്റ്റർ ആഘോഷങ്ങളുമെല്ലാം നടക്കാനിരിക്കൈ മാർപാപ്പയുടെ ആരോഗ്യത്തിലുണ്ടായ ബുദ്ധിമുട്ട് വിശ്വാസികളിലും മറ്റും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അസുഖം എളുപ്പം ഭേദമാകാനുള്ള പ്രാർത്ഥനയിലാണ് വിശ്വാസികൾ. പ്രാർത്ഥനയ്ക്ക് വത്തിക്കാൻ വിശ്വാസികളോട് പ്രത്യേകം നന്ദി അറിയിച്ചു.