മാര്‍പാപ്പയ്ക്ക് ആദരം; സ്റ്റാമ്പുമായ് ഇറാഖ് സര്‍ക്കാര്‍ !

ബാഗ്ദാദ്: ഈ വര്‍ഷം മാര്‍ച്ചില്‍ ഇറാഖ് സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരസൂചകമായി ഇറാഖ് സര്‍ക്കാര്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ഇറാഖ് സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്.

കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട ഒരു സ്റ്റാമ്പില്‍, മാര്‍പ്പാപ്പ പുഞ്ചിരിയോടെ വലത് കൈ ഉയര്‍ത്തുന്ന ചിത്രവും ചേര്‍ത്തിട്ടുണ്ട്, ഇറാഖ് ഭൂപടമാണ് പശ്ചാത്തലം.

കൂടാതെ മാര്‍പാപ്പയുടെ വിവിധ ചിത്രങ്ങളടങ്ങിയ സ്റ്റാമ്പുകള്‍ വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ആകെ 5000 സ്റ്റാമ്പുകളാണ് പുറത്തിറക്കിയിട്ടുഉള്ളത്.

നേരത്തെ, ത്രിദിന സന്ദര്‍ശനത്തിന് ഇറാഖിലെത്തിയ അദ്ദേഹം പ്രമുഖ നേതാക്കളുമായും വിവിധ മതപണ്ഡിതരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഷിയാ നേതാവ് അലി സിസ്താനിക്കൊപ്പമുള്ള സ്റ്റാമ്പും പുറത്തുവിട്ടിട്ടുണ്ട്.

ചരിത്രപരമായ സന്ദര്‍ശനത്തില്‍ ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്ത പാപ്പ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു .

Top