കത്തോലിക്കാ സഭ എൽജിബിടി വിഭാഗക്കാർ അടക്കം എല്ലാവർക്കുമുള്ളതെന്ന് മാർപാപ്പ

വത്തിക്കാൻ സിറ്റി : കത്തോലിക്കാ സഭ എ‍ൽജിബിടി വിഭാഗക്കാർ അടക്കം എല്ലാവർക്കുമുള്ളതാണെന്നും സഭയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുതന്നെ അവർക്കു പിന്തുണ നൽകണമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ലോക കത്തോലിക്കാ യുവജനമേളയ്ക്കുശേഷം പോർച്ചുഗലിൽ നിന്നു റോമിലേക്കു മടങ്ങവെ, വിമാനത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മാർപാപ്പ.

സ്ത്രീകൾക്ക് പൗരോഹിത്യവും കുർബാനയുടെ കാർമികത്വവും നൽകാത്തതും സ്വവർഗ വിവാഹം അനുവദിക്കാത്തതും സംബന്ധിച്ച ചോദ്യത്തിനു മറുപടിയായാണ് സഭ എല്ലാവരുടേതുമാണെന്നു മാർപാപ്പ വ്യക്തമാക്കിയത്.

സഭയിൽ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ക്രിസ്തു അപ്പസ്തോലന്മാരായി പുരുഷന്മാരെ മാത്രം തിര​ഞ്ഞെടുത്തതുകൊണ്ടു പൗരോഹിത്യം അങ്ങനെ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top