വത്തിക്കാന്‍ സിറ്റി : ലളിത ജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്രിസ്മസ് ദിന സന്ദേശം. വികസിത രാജ്യങ്ങള്‍ ആഢംബര ജീവിതം ഒഴിവാക്കണമെന്നും മാര്‍പ്പാപ്പ അറിയിച്ചു.
സമൃദ്ധമായ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ലോക മെമ്പാടുമുള്ള പട്ടിണിപ്പാവങ്ങളെ മറക്കരുതെന്ന് ഓര്‍മിപ്പിച്ചായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്രിസ്മസ് ദിന സന്ദേശം തുടങ്ങിയത്. ലോകത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടി വരികയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
ഉണ്ണിയേശു പിറന്ന ബത്‌ലഹേമിലും നിരവധി വിശ്വാസികളാണ് ഒത്തു കൂടിയത്.
അത്യാഗ്രഹം വെടിയാനും, അമിത ഭക്ഷണം ഒഴിവാക്കാനും നിര്‍ദ്ദേശിച്ച പോപ്പ് ഓരോ ക്രിസ്തുമസും പങ്കുവയക്കലിന്റെയും സ്‌നേഹത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും പറഞ്ഞു. അഭയാര്‍ത്ഥികളോട് അനുകമ്പയോടെ പെരുമാറാന്‍ ജാഗ്രത കാട്ടണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തിരുപ്പിറവി ദിനത്തിലെ ആരാധനാ ശുശൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു.