വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നാല് അംഗരക്ഷകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വത്തിക്കാനിലെ എലിറ്റ് അംഗരക്ഷക സേനയായ വത്തിക്കാന്‍ സ്വിസ് ഗാര്‍ഡുകളില്‍ പെട്ട നാല് അംഗരക്ഷകര്‍ക്കാണ് കൊവിഡ് പോസിറ്റീവ് ആയതെന്ന് വത്തിക്കാന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മാര്‍പ്പാപ്പയുടെ അംഗരക്ഷകര്‍ക്കിടയില്‍ ആദ്യമായാണ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. മാര്‍പ്പാപ്പ പല പൊതുചടങ്ങുകളിലും മാസ്‌ക് ധരിക്കാതെയാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകരില്‍ ചിലരും മാസ്‌ക് ധരിക്കാറില്ല. മാസ്‌ക് ധരിച്ച സന്ദര്‍ശകരോട് മാര്‍പ്പാപ്പ അടുത്തിടപഴകുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ചെറിയ രോഗലക്ഷണങ്ങളുള്ള ഗാര്‍ഡുകള്‍ ഐസോലേഷനില്‍ പ്രവേശിച്ചു. ഇവരുമായി നേരിട്ട് ബന്ധപ്പെട്ട ആളുകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണ്.