രണ്ടായിരത്തി പതിനേഴില്‍ മികച്ച സവിശേഷതകളുമായി ജനപ്രിയ ആപ്ലിക്കേഷനുകള്‍

റ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള സമൂഹ മാധ്യമങ്ങളാണ് ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സാപ്പ് എന്നിവ.

രണ്ടായിരത്തി പതിനേഴില്‍ മികച്ച സവിശേഷതകളാണ് ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചത്.

140 അക്ഷരങ്ങള്‍ മാത്രം അനുവദിച്ചിരുന്ന ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം 280 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.

ട്വിറ്ററില്‍ അനുവദിച്ചിട്ടുള്ള ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള നിരവധി ഭാഷകള്‍ക്ക് 280 അക്ഷരങ്ങള്‍ എന്ന നിബന്ധന ബാധകമാണ്.

ലൈവ് ലൊക്കേഷന്‍ സവിശേഷതയാണ് മെസ്സെഞ്ചറില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ മെസ്സെഞ്ചര്‍ ഗ്രൂപ്പുകള്‍ വഴി പണം അയക്കാനുള്ള സവിശേഷതയും അവതരിപ്പിച്ചിട്ടുണ്ട്.

സൂപ്പര്‍ സൂം സവിശേഷതയുമായാണ് ഇന്‍സ്റ്റാഗ്രാം മാറിയിരിക്കുന്നത്. ക്യാമറാ ഓപ്ഷനില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ക്ക് പശ്ചാത്തല ശബ്ദവുമുണ്ടാവും. ആന്‍ഡ്രോയിഡ് ഐഓഎസ് ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

രണ്ട് പുത്തന്‍ സവിശേഷതയാണ് വാട്ട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മെസ്സെഞ്ചര്‍ മാതൃകയില്‍ സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള ‘ലൈവ് ലൊക്കേഷന്‍’ സംവിധാനവും വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സവിശേഷതയുമാണ് വാട്ട്‌സാപ്പില്‍ ഒരുക്കിയിരിക്കുന്നത്.

Top