പോപ്പുലര്‍ ഫിനാന്‍സ് കേസ്; കോഴിക്കോട് ശാഖയില്‍ പൊലീസ് പരിശോധന

കോഴിക്കോട്: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കോഴിക്കോട്ട് പറേപ്പടിയിലെ പോപ്പുലര്‍ ഫിനാന്‍സ് ശാഖയില്‍ പൊലീസ് റെയ്ഡ്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. തട്ടിപ്പിനിരയായ 82 പേരുടെ പരാതിയിലാണ് ചേവായൂര്‍ പൊലീസിന്റെ നടപടി.

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ ലഭിച്ചത് 125 ഓളം പരാതികളാണ്. ഇതില്‍ 82 പരാതികള്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. തട്ടിപ്പിന്റെ രേഖകള്‍ കണ്ടതുന്നതിന്റെ ഭാഗമായാണ് പാറേപ്പടിയിലെ പോപ്പുലര്‍ ഫിനാന്‍സ് ശാഖയില്‍ പൊലീസ് പരിശോധന നടത്തുന്നത്. 5 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണ്ടത്തല്‍.

സ്ഥാപനത്തില്‍ തട്ടിപ്പ് നടക്കുന്നതായി സംശയം തോന്നിയിരുന്നുവെന്ന് പോപ്പുലര്‍ ഫിനാന്‍സ് മുന്‍ ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ ട്രേഡേഴ്സ് തുടങ്ങിയ കമ്പനികളിലേക്ക് നിക്ഷേപകരുടെ തുക മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Top