കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ കമ്പനി സി ഇ ഒ റിനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദാക്കി. ഇഡി നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം സെഷന്‍സ് കോടതിയുടെ നടപടി. റിനു മറിയം, പോപ്പുലര്‍ ഫിനാന്‍സ് എംഡി തോമസ് ഡാനിയേല്‍ എന്നിവരെ ഈ മാസം 18 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു.
നിക്ഷേപകരെ വഞ്ചിച്ചു തട്ടിയ 1600 കോടി രൂപ എവിടേക്ക് മാറ്റി എന്നത് അറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.