കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികളായ തോമസ് ഡാനിയേലും റിനു മറിയം തോമസും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍. ഓസ്‌ട്രേലിയയിലുള്ള ഇവരുടെ നിക്ഷേപത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നു പ്രതികള്‍ ഒഴിഞ്ഞു മാറുകയാണെന്നും ഇഡി വ്യക്തമാക്കി.
ഇരുവരെയും ആറു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇഡി ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഫിനാന്‍സിന്റെ കൊച്ചി ഇടപ്പള്ളിയിലുള്ള ബ്രാഞ്ചില്‍ സിബിഐ പരിശോധന നടത്തി. ഇവിടെനിന്നു ഡിജിറ്റല്‍ തെളിവുകളും ഇടപാടുകളുടെ രേഖകളും ശേഖരിച്ചതായാണ് വിവരം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്തു. കേസില്‍ സംസ്ഥാന വ്യാപകമായി ഇവരുടെ ഓഫിസുകളില്‍ റെയ്ഡ് നടത്താനാണ് സിബിഐ തീരുമാനം.