പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളില്‍ ഒരാള്‍ക്ക് ഇടക്കാല ജാമ്യം

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത പ്രതികളില്‍ ഒരാള്‍ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കമ്പനി സി ഇ ഒ റീനു മറിയതിനാണ് ഇടക്കാല ജാമ്യം ലഭിച്ചത്. കീഴക്കോടതി ഉത്തരവിനെതിരെ ഇ ഡി ഹൈക്കോടതിയെ സമീപിക്കും. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയില്‍ പറഞ്ഞു. ഇഡിയുടെ കസ്റ്റഡി അവശ്യം തള്ളിയ കോടതി പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയെലിനെ റിമാന്‍ഡ് ചെയ്തു.

ഈ മാസം 13 വരെ ഇടക്കാല ജാമ്യം നല്‍കിയത്. പോപ്പുലര്‍ ഫിനാന്‍സ് എംഡി തോമസ് ഡാനിയേലിനെ 18 വരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ഇ ഡി അപേക്ഷ തള്ളിയാണ് കോടതി നടപടി.

നിക്ഷേപകരെ വഞ്ചിച്ചു തട്ടിയ 1600 കോടി രൂപ എവിടേക്ക് മാറ്റി എന്നത് അറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. പ്രതികള്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നും ഇ ഡി കോടതി അറിയിച്ചിരുന്നു. പ്രതിയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച കീഴ്‌ക്കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണ് ഇഡി.

Top