കോന്നി: പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലെ ഉടമ തോമസ് ഡാനിയേലിന്റെ രണ്ട് മക്കള്‍ ഡല്‍ഹിയില്‍ പിടിയില്‍. വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. ഇവരെ അന്വേഷണ സംഘത്തിന് കൈമാറും. ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേസിലെ പ്രതികളായ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭാ ഡാനിയേല്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് പൊലീസ് കരുതുന്നത്. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.