കൊച്ചി: പോപ്പുലര്‍ ഫിനാന്‍സിലൂടെ പണം തട്ടിയ കേസില്‍ ഡല്‍ഹി വിമാനത്താവളം വഴി ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച റോയി ഡാനിയലിന്റെ രണ്ട് മക്കളേയും കേരളത്തിലെത്തിച്ചു. തട്ടിപ്പ് വിവരം പുറത്തായതിന് പിന്നാലെ സ്ഥാപനത്തിന്റെ ഉടമകളായ റോയി ഡാനിയലും ഭാര്യയും ഒളിവില്‍ പോയിരുന്നു.
ഇതേതുടര്‍ന്ന് റോയിയുടേയും കുടുംബത്തിന്റേയും പേരില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് റോയിയുടെ രണ്ട് മക്കളും പിടിയിലായത്.
ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച രണ്ട് പേരേയും പൊലീസ് പത്തനംതിട്ടയിലേക്ക് കൊണ്ടു വരികയാണ്. അതേസമയം കേസില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.