ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സാമ്പത്തിക സഹായം ചെയ്‌തെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2018 ല്‍ പോപ്പുലര്‍ ഫ്രണ്ടിനും ഒരു എന്‍ജിഒക്കും എതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ കേസിലെ കുറ്റാരോപിതരായ ചിലരെയും പോപ്പുലര്‍ പ്രണ്ട് പ്രവര്‍ത്തകരെയും ചോദ്യം ചെയ്തിട്ടുണ്ട്.
അതത് സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടോ എന്ന് പരിശോധിച്ച് വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് 120 കോടി രൂപയെത്തിയെന്നാണ് ആരോപണം.