പോപ്പുലര്‍ ഫ്രണ്ടിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ച് അക്രമാസക്തം

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യക്കേസിൽ ഉൾപ്പടെ നേതാക്കളെ അകാരണമായി ജയിലിൽ അടയ്ക്കുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. കിഴക്കെക്കോട്ടയിൽ നിന്ന് ആരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ജങ്ഷനിൽ പൊലിസ് തടഞ്ഞു. ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.

പിന്നീട് 5 മിനിറ്റ് കഴിഞ്ഞ് വീണ്ടും നേതാക്കളും പ്രവർത്തകരും ബാരിക്കേഡിന് സമീപത്ത് എത്തി. വലിയ സംഘർഷത്തിലേക്ക് എത്തുമെന്നായതോടെയാണ് പൊലീസ് നിരവധി തവണ ടിയർഗ്യാസ് പ്രയോഗിച്ചത്. മാർച്ചിൽ ആയിരത്തിലേറെ ആളുകളാണ് മാർച്ചിൽ പങ്കെടുത്തത്. നേതാക്കളുടെ പ്രസംഗത്തിന് ശേഷം സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Top