ചെന്നൈ: തമിഴ് സീരിയല്‍ നടി പ്രിയങ്ക (32) ജീവനൊടുക്കി. ബുധനാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്.
സണ്‍ ടി.വിയിലെ വംശം, അപൂര്‍വരാഗങ്ങള്‍, ഭൈരവി തുടങ്ങിയ പരമ്പരകളില്‍ പ്രിയങ്ക പ്രധാന റോളുകള്‍ കൈകാര്യം ചെയ്തിരുന്നു.
രമ്യ കൃഷ്ണന്‍ മുഖ്യവേഷം ചെയ്യുന്ന വംശം സീരിയലിലൂടെയാണ് പ്രിയങ്ക ശ്രദ്ധിക്കപ്പെട്ടത്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഭര്‍ത്താവ് അരുണ്‍ ബാലയുമായി വേര്‍പിരിഞ്ഞാണ് പ്രിയങ്ക കഴിഞ്ഞിരുന്നത്.
മൃതദേഹം റോയപേട്ട ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.