ഡെറാഡൂണ്‍: ആര്‍എസ്എസ് നിര്‍ദേശത്തിനു പിന്നാലെ ജനസംഖ്യ നിയന്ത്രണത്തിനുള്ള നയനടപടികള്‍ക്ക് തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ മാതൃകയില്‍ ഉത്തരാഖണ്ഡിലും ജനസംഖ്യ നിയന്ത്രണം വേണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. പിന്നാലെ ഇതിനുള്ള നടപടികള്‍ക്ക് പുഷ്‌കര്‍ സിങ് ധാമി സര്‍ക്കാര്‍ തുടക്കം കുറിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി എസ്.എസ് സാധുവായിരിക്കും സമിതിയെ നയിക്കുക. 35ഓളം പരിവാര്‍ സംഘടനകളാണ് ജനസംഖ്യ നിയന്ത്രണം വേണമെന്ന ആവശ്യവുമായി രംഗത്തെിയത്. ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദ്ദം സിങ് നഗര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ മുസ്‌ലിം ജനസംഖ്യ ഉയരുകയാണെന്നും സംഘപരിവാര്‍ യോഗം വിലയിരുത്തിയിരുന്നു.