ഉത്തര്‍പ്രദേശില്‍ ജനസംഖ്യാനിരക്ക് വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി സംസ്ഥാന നിയമ കമ്മിഷന്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ജനസംഖ്യ കൂടുന്നുവെന്ന് സംസ്ഥാന നിയമകമ്മിഷന്റെ മുന്നറിയിപ്പ്. ഇത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും നിയമകമ്മിഷന്‍ ആദിത്യ നാഥ് മിത്തല്‍ പറഞ്ഞു. ജനസംഖ്യ വര്‍ദ്ധിക്കുന്നത് ആശുപത്രികള്‍, ഭക്ഷ്യധാന്യം, പാര്‍പ്പിടം എന്നിവയ്ക്ക് സമ്മര്‍ദമുണ്ടാക്കും. ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് നാം പരിശോധനകള്‍ നടത്തേണ്ടിയിരിക്കുന്നു.

കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കേണ്ടതുണ്ടെന്നും അതിന് സഹായിക്കനായി സര്‍ക്കാര്‍ വിഭവങ്ങളും സൗകര്യങ്ങളും ലഭ്യമാണെന്നും മിത്തല്‍ വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. . 2012ലെ കണക്കുകള്‍ പ്രകാരം 20.42 കോടിയാണ് ഉത്തര്‍ പ്രദേശിലെ ജനസംഖ്യ.

Top