കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല രം​ഗ​ങ്ങ​ള്‍ കൈ​വ​ശം വച്ചാല്‍‌ ഇനി അ​ഞ്ചു വ​ര്‍​ഷം ത​ട​വ്

ന്യൂഡല്‍ഹി: അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ കൈവശം വെച്ചാല്‍ കര്‍ശന ശിക്ഷ നടപടികള്‍ ഉറപ്പു വരുത്തുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല രംഗങ്ങള്‍ കൈവശം വെക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന രീതിയിലാണ് പോക്‌സോ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നത്.

കുറ്റം ആവര്‍ത്തിച്ചാല്‍ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായി കണക്കാക്കി ഏഴും വര്‍ഷം തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും.

പോക്‌സോ നിയമത്തിന്റെ പതിനഞ്ചാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. ഇതിനായി കേന്ദ്രം നിയമ മന്ത്രാലയത്തിന്റെയും വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെയും പരിഗണനയ്ക്കായി വിഷയം വിട്ടിരിക്കുകയാണ്.

അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതിരുന്നവരില്‍ നിന്നും കനത്ത പിഴ ഈടാക്കും. കുറ്റാരോപിതകര്‍ക്ക് പതിനായിരം രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ. കുറ്റം ആവര്‍ത്തിക്കുന്നതിന് അനുസരിച്ച് അയ്യായിരം രൂപ വരെയാകും കുറഞ്ഞ പിഴ തുക.

Top