സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ ദുരന്തം വിതയ്ക്കുന്നു

സ്ഥിരമായി പോണ്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ പ്രശ്നങ്ങള്‍ എന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. അമിതമായി പോൺ കാണുന്നവര്‍ ഒരുഘട്ടം കഴിഞ്ഞാല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തുമെന്നാണ് മുന്നറിയിപ്പ്.  ദില്ലിയിലെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ദില്ലി എയിംസ് എന്നിവിടങ്ങളിലെ   മാനസികാരോഗ്യവിഭാഗങ്ങളിലെ വിദഗ്ധരെ ഉദ്ധരിച്ച് ഐഎഎന്‍എസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പോണ്‍ വീഡിയോകള്‍ക്ക് അടിമയാകുന്നയാള്‍ പിന്നീട് ജീവിത കാഴ്ചപ്പാട് തന്നെ മാറിയ രീതിയിലാണ് കാണുന്നത്.  ഇത്  വ്യക്തികളുടെ ലൈംഗിക ജീവിതത്തെ മാറ്റിമറിക്കുക തന്നെ ചെയ്യും ദില്ലിയിലെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിലെ മാനസികാരോഗ്യവിഭാഗം തലവന്‍ സമീര്‍ പരീഖ് പറയുന്നു. പ്രത്യേകിച്ചും ചെറുപ്രായത്തില്‍ തന്നെ അമിതമായി പോണിന് അടിമയാകുന്നവ സ്വഭാവവൈകല്യമുള്ളവരാകുമെന്നാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം.

ദില്ലി എയിംസിലെ മനഃശാസ്ത്ര വിഭാഗം പ്രൊഫസര്‍ നന്ദ കുമാറിന്‍റെ അഭിപ്രായ പ്രകാരം,  ദീര്‍ഘ സമയം പോണിന് വേണ്ടി ചിലവഴിക്കുന്നവരുടെ  പെരുമാറ്റത്തിലും വാക്കുകളിൽ പോലും അമിത ലൈംഗികതയുടെ സ്വാധീനം കണ്ടുവരാറുണ്ടെന്നാണ് അഭിപ്രായം പറയുന്നത്. പല അശ്ലീല ദൃശ്യങ്ങളും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. പോൺ വിഡിയോകളിൽ കാണുന്നതാണ് സ്ത്രീ പുരുഷ ബന്ധമെന്ന തെറ്റിദ്ധാരണ മൂലം പലരും ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യാമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഗാര്‍ഹിക പീഢനങ്ങളിലും ബലാത്സംഗങ്ങളിലും മറ്റും ഇത്തരം പോണ്‍ വീഡിയോകളുടെ സ്വാധീനം ഉണ്ടായേക്കാം. അമിതമായി പോൺ കാണുന്നവരുടെ ദിവസവുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇതിന്‍റെ സ്വധീനം കാണാം. വ്യക്തികളുടെ ഉറക്കം, ജോലി, പഠനം, സമൂഹത്തിലെ ഇടപെടല്‍ ഇവയില്‍ എല്ലാം ഇത് പ്രതിഫലിക്കും. അതേസമയം, പോൺ നിരോധിക്കുക എന്നത് ഇതിനൊരു പരിഹാരമല്ലെന്നാണ് സമീര്‍ പാരിക്ക് വ്യക്തമാക്കുന്നത്. നിരോധനം വന്നാല്‍ ഇതിന് അടിപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു മാര്‍ഗം കണ്ടുപിടിക്കും. ഇതിന് പകരമായി ചെറുപ്രായം മുതല്‍ തന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.

Top