Porsche 911 racing car firstly introduced in India

ര്‍മന്‍ സ്‌പോര്‍ട്‌സ് വാഹന നിര്‍മ്മാണ കമ്പനിയായ പോര്‍ഷെയുടെ 911 സ്‌പെഷ്യല്‍ യൂണിറ്റുകളില്‍ ആദ്യ മോഡല്‍ പോര്‍ഷെ 911 റേസിങ് കാര്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു.

പോര്‍ഷെയുടെ അപൂര്‍വ്വ ശ്രേണികളിലൊന്നാണ് പോര്‍ഷെ 911 R. ആഗോള വിപണി ലക്ഷ്യമിട്ട് കമ്പനി നിര്‍മിച്ച 991 സ്‌പെഷ്യല്‍ യൂണിറ്റുകളില്‍ ആദ്യ മോഡലാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയത്.2016 ജെനീവ മോട്ടോര്‍ ഷോയിലാണ് 911 റേസിങ് പോര്‍ഷെ ആദ്യമായി അവതരിപ്പിച്ചത്.

കമ്പനിയുടെ ബെംഗളൂരുവിലെ പോര്‍ഷെ ഡീലര്‍ഷിപ്പിലാണ് ഒരെയൊരു 911 റേസിങ് കമ്പനി എത്തിച്ചത്.

കരുത്തുറ്റ 4.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 500 പിഎസ് കരുത്തും പരമാവധി 6250 ആര്‍പിഎമ്മില്‍ 460 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 3.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റേസിങ് പോര്‍ഷെ 911ന് സാധിക്കും. മണിക്കൂറില്‍ 323 കിലോമീറ്ററാണ് പരമാവധി വേഗം. 1960കളില്‍ പുറത്തിറങ്ങിയ ആദ്യ 911 മോഡലിനോടുള്ള ആദരസൂചകമായാണ് ലിമിറ്റഡ് എഡിഷന്‍ റേസിങ് 911 പോര്‍ഷെ പുറത്തിറക്കിയത്

ഏകദേശം 1370 കിലോഗ്രാം ആണ് ആകെ ഭാരമുണ്ടെങ്കിലും 911 സീരീസില്‍ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണ് റേസിങ് 911. ലിമിറ്റഡ് എഡിഷന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പോര്‍ഷെ വ്യക്തമാക്കിയിട്ടില്ല.

Top