ആഢംബര സ്പോര്‍ട്സ് കാര്‍ കമ്പനിയായ ‘പോര്‍ഷെ’ സ്പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ (എസ്.യു.വി.) ‘മകാന്‍’ കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു. മകാന്റെ രണ്ട് മോഡലുകള്‍ ജൂലൈയില്‍ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പിനി അധികൃതര്‍ അറിയിച്ചത്.
പുതിയ മകാന്റെ എന്‍ട്രി ലെവല്‍ മോഡലില്‍ 245 എച്ച്.പി.യും മകാന്‍ എസ് വേരിയന്റില്‍ 340 എച്ച്.പി.യുമായിരിക്കും വാഹനത്തിന് കരുത്ത് പകരുന്നത്. നിലവില്‍ മകാന്റെ വില 80 ലക്ഷം രൂപയ്ക്കു മുകളിലാണ്.
2017 ല്‍ ഇന്ത്യയില്‍ 400-500 വാഹനങ്ങള്‍ വിറ്റഴിഞ്ഞപ്പോള്‍ 2018 ല്‍ വില്‍പ്പന ഇടിഞ്ഞു. പ്രതിവര്‍ഷം 32 ലക്ഷം കാറുകള്‍ വില്‍ക്കുന്ന ഇന്ത്യന്‍ വിപണിയില്‍ അത്യാഡംബര കാറുകളുടെ വിഹിതം 40,000 യൂണിറ്റുകള്‍ മാത്രമാണ്.