ആലുവ: ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ചൂര്‍ണിക്കര സ്വദേശികളാണ് ഇവര്‍.
അതേസമയം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നു 2 ദിവസം മുന്‍പ് അടച്ചിട്ട മാര്‍ക്കറ്റ് ഇന്നു മുതല്‍ താല്‍ക്കാലികമായി തുറക്കാന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. പുലര്‍ച്ചെ 2 മുതല്‍ 9.30 വരെയാണ് പ്രവര്‍ത്തന സമയം. മാര്‍ക്കറ്റിന്റെ നിയന്ത്രണം ഇന്‍സ്‌പെക്ടര്‍ എന്‍. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ഏറ്റെടുത്തു.
എറണാകുളം ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 25 പേരില്‍ 17 പേര്‍ക്കും കോവിഡ് പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്.