തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടും പ്രോക്സി വോട്ടും അനുവദിക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടും പ്രോക്സി വോട്ടും അനുവദിക്കാന്‍ സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ ഇടതുമുന്നണികളുടെ ചര്‍ച്ചയ്ക്കു ശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക. അതേസമയം, പ്രോക്സി വോട്ടിനെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിക്കുന്ന സര്‍വകക്ഷിയോഗത്തിന് ശേഷമായിരിക്കും ചര്‍ച്ച. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളള്‍ക്ക് തപാല്‍വോട്ടോവും പ്രോക്സി വോട്ടും ഏര്‍പ്പെടുത്തേണ്ടിവരുമന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വോട്ടെടുപ്പിന് തൊട്ടുതലേദിവസം രോഗം വരുന്നവര്‍ക്ക് തപാല്‍ വോട്ട് പ്രായോഗികമല്ല.

അതിനാലാണ് രണ്ട് തരത്തിലുള്ള വോട്ടും അംഗീകരിക്കാന്‍ ആലോചിക്കുന്നത്. വോട്ടെടുപ്പില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ സൗകര്യം നല്‍കുന്ന രിതിയില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യാനാണ് നിയമവകുപ്പിന്റെ ആലോചന.

Top