കടല്‍ക്ഷോഭത്തിന് സാധ്യത ; മത്സ്യബന്ധനത്തിന് പോകരുതെന്ന്‌ നിര്‍ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നതായും കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. സാഗര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിന് പിന്നാലെയാണ് വീണ്ടും കടലില്‍ ന്യൂനമര്‍ദ്ദച്ചുഴി രൂപം കൊള്ളുന്നത്.

ലക്ഷദ്വീപിന് പടിഞ്ഞാറുഭാഗത്തായാണ് ന്യൂനമര്‍ദ്ദം ഉണ്ടാകുന്നത്. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകുന്നത് ആപത്കരമാണെന്നാണ് മുന്നറിയിപ്പ്. ലക്ഷദ്വീപ് പരിസരത്തും പടിഞ്ഞാറന്‍ മേഖലയിലും മത്സ്യബന്ധത്തിന് പോകരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

കേരളതീരങ്ങളില്‍ തിരമാലകള്‍ ശക്തിപ്രാപിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും മഴ കനക്കുമെന്ന സൂചനകളും കാലാവസ്ഥാ കേന്ദ്രം നല്‍കുന്നു.

Top