ആരോഗ്യമന്ത്രിയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് പോസ്റ്റ്; കേസെടുത്ത് പൊലീസ്

കോഴിക്കോട്: ആരോഗ്യമന്ത്രി കെ കെ ശൈലജയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് മുക്കം പൊലീസ്. ഡിവൈഎഫ്‌ഐ മുക്കം മേഖലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി.

അഷ്ഫാക്ക് അഹമ്മദ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് കെ കെ ശൈലജയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പ് അഡ്മിന്‍മാരാരും ഇത് നീക്കം ചെയ്യാനും തയ്യാറായില്ല. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്.

Top