തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ പോസ്റ്റോഫീസിന് തീയിട്ടു. മോഷണ ശ്രമത്തിനിടെയാണ് സംഭവം. മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ ഓഫീസിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു.
ഓഫീസിലെ കംപ്യൂട്ടര്‍, പ്രിന്റര്‍, തപാല്‍ ഉരുപ്പടികള്‍, ആര്‍ഡി രേഖകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തി നശിച്ചു. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരിയാണ് സംഭവം ആദ്യം അറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.