വര്‍ക്കല: ഭീഷണിയായി വര്‍ക്കലയില്‍ പോസ്റ്റല്‍ ജീവനക്കാരിയ്ക്ക് കൊറിയറായി ലഭിച്ചത് പാമ്പിനെ.
വര്‍ക്കല പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണായ കിളിത്തട്ടുമുക്ക് പാര്‍വതി മന്ദിരത്തില്‍ അനില ലാലിനെയാണ് പാമ്പിനെ അയച്ച് ഭീഷണി പെടുത്തിയിരിക്കുന്നത്. പാര്‍സല്‍ വര്‍ക്കല പൊലീസിന് കൈമാറിയിട്ടുണ്ട്.
പോസ്റ്റ് ഓഫീസ് പരിസരത്തു നിന്നാണ് ഇവരുടെ പേരിലുള്ള കോംപ്ലിമെന്ററി പാര്‍സല്‍ ലഭിച്ചത്. പൊതി അഴിച്ചെങ്കിലും തിരക്കായതിനാല്‍ അവര്‍ പെട്ടി മുഴുവനായും തുറക്കാന്‍ ശ്രമിച്ചില്ല. ഇതിനിടെ, ഓഫീസിലെത്തിയ മറ്റു ജീവനക്കാര്‍ കൗതുകത്തിന് വേണ്ടി പെട്ടി പരിശോധിച്ചപ്പോഴാണ് പാമ്പാണെന്ന് മനസിലായത്.
എന്നാല്‍, തനിക്കു ശത്രുക്കളായി ആരെയും അറിവില്ലെന്നാണ് അനില പറഞ്ഞു. അതേസമയം അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച് അനില പൊലീസില്‍ പരാതി നല്‍കിയി.