ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിച്ചു.
നിരവധി സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ച് മേയ് 11-ന് ശേഷം സിനിമാ ചിത്രീകരണ-നിര്‍മാണ ജോലികള്‍ പുനരാരംഭിക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസ്റ്ററിന്റെ പോസ്റ്റ്
പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിച്ചത്.
വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജാണ്. ഇതിലെ കുട്ടി സ്റ്റോറി എന്ന ഗാനം വലിയ ഹിറ്റായിരുന്നു.
മാസ്റ്ററിനെ കൂടാതെ കമല്‍ഹാസന്റെ ഇന്ത്യന്‍ 2, ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍, എന്നീ സിനിമകളുടെ പോസ്റ്റ് പ്രൊഡ്ക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
കൂടാതെ ത്രിഷ നായികയായ രാങ്കി, വിശാലിന്റെ ചക്ര, നയന്‍താര നായികയായ മൂക്കുത്തി അമ്മന്‍, പ്രഭു സോളമന്റെ കുംകി 2, കാര്‍ത്തിക്ക് സുബ്ബരാജിന്റെ കീര്‍ത്തി സുരേഷ് നായികയായ പെന്‍ഗ്വിന്‍ എന്നീ സിനിമകളും രണ്ട് വെബ് സീരിസും ജോലികള്‍ പുനരാരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.
ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ അഥവാ ഫെഫ്സി പുറത്തുവിട്ട ഔദ്യോഗിക പത്രകുറിപ്പില്‍ 10-ഓളം സിനിമകള്‍ ലോക്ക്ഡൗണ്‍ സമയത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിക്കാന്‍ അനുമതി തേടിയിരുന്നു.