തപാൽവഴി മദ്യമയച്ചു ; ഒടുവിൽ എക്സൈസിന്‍റെ പിടിയിൽ

കൊച്ചി: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് തപാൽ വഴി മദ്യം കൈമാറി. കൊച്ചിയിലെ സുഹൃത്തിന് തപാൽ വഴി മദ്യമയച്ച് കൊടുത്തയാൾക്കെതിരെയാണ് കേസ്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യശാലകൾ അടഞ്ഞ് കിടക്കുന്നതിനിടെയാണ് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് തപാൽ വഴി കുപ്പി അയച്ച് കൊടുത്തത്.

സുഹൃത്തുക്കളുടെ പദ്ധതി പൊളിച്ചതാകട്ടെ ഒരു എലി ആണെന്നതാണ് വാർത്തയിലെ ഏറ്റവും വലിയ കൗതുകം.മദ്യത്തോടൊപ്പം ‘ടച്ചിങ്സായി’ അൽപ്പം മിക്സ്ചറും അയച്ചതാണ് പാഴ്സൽ എലിയുടെ ശ്രദ്ധയിൽപ്പെടാൻ ഇടയാക്കിയതും അയച്ചയാളും സുഹൃത്തും കുടുങ്ങാൻ ഇടയാക്കിയതും.

ബെംഗളൂരുവിൽ നിന്ന് കുപ്പിക്കൊപ്പം മിക്സചറും വെച്ച് അയച്ചതോടെ മിക്സ്ചറിന്‍റെ മണമടിച്ച എലി പാക്കറ്റിന്‍റെ ഒരു ഭാഗം കരണ്ടു തിന്നുകയായിരുന്നു. ഇതോടെ പാക്കറ്റിനുള്ളിലുള്ള കുപ്പി എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.

Top