കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. ഇരുമുന്നണികള്‍ക്കും ആറ് വോട്ടുകള്‍ വീതം ലഭിച്ചു. മൂന്ന് തപാല്‍ വോട്ടുകള്‍ അസാധുവായി.ഇനി സര്‍വീസ് വോട്ടുകളുടെ എണ്ണമാണ് ലഭിക്കേണ്ടത്.
രാമപുരം പഞ്ചായത്തിലെ ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പത്ത് മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്നു. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒരുമാസം നീണ്ടു നിന്ന പ്രചാരണ പരിപാടികള്‍ക്കൊടുവില്‍ സെപ്റ്റംബര്‍ 23നായിരുന്നു പാലായില്‍ തിരഞ്ഞെടുപ്പ് നടന്നത്. 71.41 ശതമാനം വോട്ടാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.