കോവിഡ് രോഗികളുടെ തപാല്‍ വോട്ട്; ആശയക്കുഴപ്പമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ തപാല്‍ വോട്ടില്‍ ആശയക്കുഴപ്പമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. വീടുകളില്‍ എത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ലെങ്കില്‍ തപാലില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാന്‍ സാധിക്കുമെന്നും വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും പോളിംഗ് സാമഗ്രികള്‍ നാളെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയാല്‍ അധികൃതര്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. വോട്ടെടുപ്പിന്റെ അന്ന് തപാല്‍ വോട്ട് എത്തിച്ചാല്‍ മതി.

കൂടാതെ ഉദ്യോഗസ്ഥര്‍ നേരിട്ട് പോസ്റ്റല്‍ ബാലറ്റ് എത്തിക്കുന്ന സംവിധാനവുമുണ്ട്. മൂന്ന് മണി വരെയാണ് സമയം. കൂടാതെ വൈകുന്നേരം അഞ്ച് മുതല്‍ ആറ് മണി വരെ കൊവിഡ് പോസ്റ്റീവ് ആയ രോഗികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാം. സാധാരണ വോട്ടര്‍മാരുടെ വോട്ടിംഗിന് ശേഷം കൊവിഡ് രോഗികള്‍ക്ക് വോട്ടിംഗ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top