തിരുവനന്തപുരം: പൊലീസുകാര്‍ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന്റെ വിവരങ്ങള്‍ ശേഖരിക്കണമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സര്‍ക്കുലറിനെതിരെ ആക്ഷേപം. ഓരോ യൂണിറ്റിലേയും പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നിര്‍ദേശം. ഇതിനെതിരെ ഒരു വിഭാഗം പൊലീസുകാര്‍ രംഗത്തെത്തി.
പോസ്റ്റല്‍ വോട്ട് അട്ടിമറിക്കുകയും. ആര്‍ക്കാണ് വോട്ട് ചെയ്‌തെന്ന് മനസ്സിലാക്കുകയും ചെയ്യാനാണ് ഇത്തരമൊരു നടപടിയെന്നാണ് ആക്ഷേപം. എന്നാല്‍ ഇത് സാധാരണ നടപടിക്രമം മാത്രമാണെന്ന് പൊലീസ് അധികൃതര്‍ വിശദീകരിച്ചു.
സാധാരണരീതിയില്‍ വിവരങ്ങള്‍ ശേഖരിക്കാറുണ്ടെങ്കിലും പൂര്‍ണ്ണ വിവരങ്ങള്‍ ആവശ്യപ്പെടാറില്ലെന്നാണ് എതിര്‍വിഭാഗം ആരോപിക്കുന്നത്.
പൊലീസില്‍ നിന്ന് തന്നെ സര്‍ക്കുലറിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഡിജിപി ഒരു വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷ.