ലോക്സഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് പോകുന്ന മാധ്യമപ്രവർത്തകർക്ക് തപാൽ വോട്ട് അനുവദിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. സ്വന്തം സംസ്ഥാനങ്ങളിൽ വോട്ടു ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് തപാൽ വോട്ട് അനുവദിക്കുന്നത്.
2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ അംഗീകൃത മാധ്യമപ്രവർത്തകർക്ക് തപാൽ വോട്ട് അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി അഞ്ചു ദിവസത്തിനകം അപേക്ഷ നൽകണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിബന്ധന.