എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കാന്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. കൊവിഡ് മുക്തരായവരില്‍ അനുബന്ധ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനിടെ മൂന്നാം ഘട്ട കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സംസ്ഥാനം കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. ഇതിനായി ‘ബി ദി വാറിയര്‍, ഫൈറ്റ് ടുഗെതര്‍’ കാമ്പെയിന്‍ ആരംഭിച്ചിരുന്നു.

 

 

Top