കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെതിരെ പോസ്റ്റര്‍ പ്രതിഷേധം. കോണ്‍ഗ്രസിന്റെ പേരില്‍ കൊടിക്കുന്നില്‍ സുരേഷ് തടിച്ചു കൊഴുത്തെന്ന് പോസ്റ്ററില്‍ പറയുന്നു. കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍ എന്ത് അധികാരം, കൊടിക്കുന്നിലിന് പിരിക്കാന്‍ വേണ്ടിയുള്ളതല്ല ഡിസിസി പ്രസിഡന്റ് സ്ഥാനം എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. കൊല്ലം ഡിസിസി പ്രസിഡന്റായി പരിഗണിക്കുന്ന രാജേന്ദ്ര പ്രസാദിനും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.
അതേസമയം, ഡിസിസി പ്രസിഡന്റുമാരെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.