posters against sudheeran

തൃക്കാക്കര: തൃക്കാക്കരയില്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ ചിത്രങ്ങളില്‍ കരിഓയില്‍ പ്രയോഗം. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുവരെഴുത്തുകളിലും കരി തേച്ചിട്ടുണ്ട്. ബെന്നി ബെഹനാന്‍ എംഎല്‍എയുടെ വീടിന് സമീപത്ത് തന്നെയാണ് കരിഓയില്‍ പ്രതിഷേധം ഉണ്ടായത്.

ബെന്നി ബെഹനാന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത കെപിസിസി അധ്യക്ഷന് വിഎം സുധീരനെതിരെ ഇന്നലെ മണ്ഡലത്തില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. സുധീരനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകളും പതിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കരിഓയില്‍ പ്രയോഗം എന്നാണ് വിലയിരുത്തല്‍.

Top