തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് എതിരെ പോസ്റ്ററുകള്‍. ‘വാഴയ്ക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല’ എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. ‘സേവ് കോണ്‍ഗ്രസ്, സേവ് മൂവാറ്റുപുഴ’ എന്ന പേരിലാണ് പോസ്റ്റര്‍. തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കെപിസിസി ആസ്ഥാനത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കെപിസിസി ആസ്ഥാനത്തെ പോസ്റ്റര്‍ നീക്കം ചെയ്തുവെങ്കിലും നഗരത്തില്‍ പലയിടങ്ങളിലായി പോസ്റ്ററുകളുണ്ട്.
മൂവാറ്റുപുഴ സീറ്റ് ജോസഫ് വാഴയ്ക്കന് നല്‍കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ ഉണ്ടായ അതൃപ്തിയെ തുടര്‍ന്ന് സീറ്റ് വാഴയ്ക്കന് നല്‍കാന്‍ തീരുമാനം എടുക്കുന്നതിനിടയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.