തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരാനിരുന്ന കൊവിഡ് അവലോകന യോഗം മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ തിരക്ക് കണക്കിലെടുത്താണ് ഇന്ന് നടക്കേണ്ട യോഗം മാറ്റിവച്ചത്. കൊവിഡ് നിയന്തണങ്ങളില്‍ കൂടുതല്‍ ഇളവുകളുടെ പ്രഖ്യാപനം നാളത്തെ യോഗത്തില്‍ ഉണ്ടായേക്കും.
കൊവിഡ് ഭീഷണി ഒഴിയുന്നത് കണക്കിലെടുത്ത് കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതാണ് ഇതില്‍ പ്രധാനം. ഇക്കാര്യം അധികം നീണ്ടുപോകില്ലെന്ന് ഹോട്ടല്‍ ആന്റ് റസ്‌റ്റൊറന്റ്‌സ് സംഘടനാ പ്രതിനിധികളോട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തിയേറ്ററുകള്‍ തുറക്കുന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കില്ല.