റോഡ് നിര്‍മാണത്തിനായി മണ്ണ് എടുത്തപ്പോള്‍ കിട്ടിയത് 12-ാം നൂറ്റാണ്ടിലെ സ്വര്‍ണ നാണയങ്ങള്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ റോഡ് നിര്‍മാണത്തിനായി മണ്ണെടുത്തപ്പോള്‍ കിട്ടിയത് 12-ാം നൂറ്റാണ്ടിലെ സ്വര്‍ണ നാണയങ്ങള്‍. ഛത്തീസ്ഗഡിലെ കൊന്‍ഡഗണില്‍ റോഡ് നിര്‍മാണത്തിനിടെയാണ് സ്വര്‍ണ നാണയങ്ങളും വെള്ളി നാണയവും ലഭിച്ചത്.

മണ്‍കലത്തില്‍ സൂക്ഷിച്ച നിലയില്‍ 57 സ്വര്‍ണ നാണയങ്ങളും ഒരു വെള്ളി നാണയവുമാണ് ലഭിച്ചത്. കോര്‍കോടി-ബെഡ്മാ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നകിനായി റോഡ് നിര്‍മിക്കുന്നതിനിടെയാണ് നാണയങ്ങള്‍ ലഭിച്ചതെന്ന് ജില്ലാ കളക്ടര്‍ നിലകാന്ത് വ്യക്തമാക്കി.

Top