തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചു. കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിന് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് സംഭവം.
കെ.എ.പി ബറ്റാലിയനിലെ ബാലുവാണ് മരിച്ചത്. വര്‍ക്കല ശിവഗിരി പതിയക്കടവിലാണ് സംഭവം. വര്‍ക്കല സി.ഐ അടക്കം നാലുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ നീന്തിരക്ഷപ്പെട്ടു.
ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഒരു സി.ഐയും രണ്ട് പൊലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങുകയായിരുന്നു.