തൊടുപുഴ: വേവിക്കാത്ത കോഴി ഇറച്ചി ബിരിയാണിയിൽ ഉപയോഗിച്ചതിന് ഹോട്ടൽ ഉടമക്ക് 800 രുപ പിഴ ചുമത്തി.
മങ്ങാട്ടുകവലയിലെ തഫ്സിയ ഹോട്ടലുടമയ്ക്കാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിഴ ചുമത്തിയത്.
ഇടവെട്ടി സ്വദേശികൾ ഹോട്ടലിൽ കയറി ബിരിയാണി ഓർഡർ ചെയ്തു. കഴിക്കാനായി തുടങ്ങിയപ്പോൾ കോഴിയിറച്ചിയുടെ കഷ്ണത്തിൽ നിന്ന് രക്തം പുറത്തു വരുകയായിരുന്നു.
കട ഉടമയെ കാര്യം ധരിപ്പിച്ചപ്പോൾ ജീവനുള്ള കോഴിയാകുമ്പോൾ രക്തം കാണുമെന്ന മറുപടിയാണ് ലഭിച്ചത്.
ബിരിയാണി പാഴ്‌സലാക്കി വാങ്ങിയ ശേഷം ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലാ ഓഫിസറിന്റെ അടുത്തും
നഗരസഭ ഹെൽത്ത് വിഭാഗത്തിലും ഇവര്‍ പരാതിപ്പെടുകയായിരുന്നു. നഗരസഭ ഹെൽത്ത് വിഭാഗത്തിനു പാഴ്‌സൽ കൈമാറുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിലും ഹോട്ടൽ മാനദണ്ഡങ്ങൾ തെറ്റിച്ചു പ്രവർത്തിച്ചതിനുമാണു ഹോട്ടലുടമയ്ക്കു പിഴ ചുമത്തിയത്.