ഇറച്ചി വിപണിയില്‍ കോഴിയ്ക്ക് വന്‍ വിലക്കയറ്റം. കേരളത്തിലെ ഇറച്ചിക്കോഴികളുടെ ലഭ്യതക്കുറവും വന്‍കിട കമ്പനികളുടെ ഇടപെടല്‍ മൂലവുമാണ് കോഴി വില കുത്തനെ ഉയരാന്‍ കാരണം. ശനിയാഴ്ച കോഴി വില കിലോയ്ക്ക് 140 രൂപ കടന്നു.
കോഴി ഇറച്ചിക്ക് കിലോയ്ക്ക് 240 മുതല്‍ 245 രൂപ വരെയാണ് ശനിയാഴ്ചത്തെ വില. കഴിഞ്ഞ ആഴ്ച ഇത് 80 മുതല്‍ 90 രൂപ വരെയായിരുന്നു. എന്നാല്‍ ബലിപെരുന്നാള്‍ അടുത്തതോടെ കോഴി വില കുത്തനെ കൂട്ടിയിരിക്കുകയാണ്.
ആഭ്യന്തര കര്‍ഷകര്‍ ഉത്പാദനം നിര്‍ത്തി വെച്ചതോടെ തമിഴ്‌നാട് അടക്കമുള്ള അന്യസംസ്ഥാനത്ത് നിന്നും വരുന്ന ഇറച്ചിക്കോഴികളെ ആശ്രയിക്കേണ്ട അവസ്ഥ വന്നതോടെയാണ് വില കുത്തനെ ഉയരാന്‍ പ്രധാന കാരണം. ആള്‍ കേരള പൗള്‍ട്ടറി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. കെ. നസീര്‍ പറയുന്നു.