കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരം, എന്നിട്ടും ഉത്തര്‍ പ്രദേശില്‍ തൊഴിലില്ലായ്മ വര്‍ധനവ് ; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തില്‍ ഉണ്ടായിട്ടും ഉത്തര്‍ പ്രദേശില്‍ തൊഴിലില്ലായ്മ വര്‍ധിച്ചെന്ന് പ്രിയങ്ക വിമര്‍ശിച്ചു. 28 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ യുപി പൊലീസ് ടെസ്റ്റിന്റെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്നും പ്രിയങ്ക ആരോപിച്ചു.

അനുഭവങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ വോട്ട് ചെയ്താലേ മാറ്റമുണ്ടാകു എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മൊറാദാബാദിലാണ് പ്രിയങ്ക യാത്രയുടെ ഭാഗമായത്. ന്യായ് യാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക യാത്രയില്‍ എത്തുന്നത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്ര സ്വന്തം സ്ഥലം കൂടിയാണ് മൊറാദാബാദ്. നാളെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യാത്രയുടെ ഭാഗമാകും.

Top