ബെയ്ജിങ്: വിമാനം പറക്കാന്‍ തയ്യാറെടുക്കുന്നതിനിടെ യാത്രക്കാരിലൊരാളുടെ പവ്വര്‍ ബാങ്കിന് തീപിടിച്ചതിനെ തുടര്‍ന്ന് വിമാനം മൂന്നുമണിക്കൂര്‍ വൈകി. ചൈനയിലെ സതേണ്‍ എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. യാത്രക്കാരെയും അധികൃതരയെയും പരിഭ്രാന്തിയിലാക്കിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയിരുന്നു. ചൈനീസ് സാമൂഹിക മാധ്യമ വെബ്‌സൈറ്റായ വെയിബോയിലൂടെയാണ് വീഡിയോ പ്രചരിച്ചത്.
A fire broke out in the luggage rack of a China Southern airplane in Guangzhou on Sunday after a portable charger carried by a passenger caught fire during the boarding process. The fire was put out promptly. Passengers have been relocated to another plane. pic.twitter.com/8BzNkxh6rg
— People's Daily,China (@PDChina) February 25, 2018
ലഗേജ് കാരിയറില്‍ സൂക്ഷിച്ചിരുന്ന ബാഗിലെ പവ്വര്‍ ബാങ്കിനാണ് തീപിടിച്ചത്. കുപ്പിവെള്ളവും ഗ്ലാസ്സുകളിലെ ജ്യൂസും ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തീ അണയ്ക്കുകയായിരുന്നു. യാത്രക്കാര്‍ പരുക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. പെട്ടെന്ന്തന്നെ തീയണച്ചത് വലിയൊരു അപകടം ഒഴിവാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.