power-cut-today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പകല്‍സമയത്ത് വൈദ്യുതി നിയന്ത്രണം . വൈകിട്ട് അഞ്ച് മണിവരെ രണ്ടുതവണയായി അരമണിക്കൂര്‍ വീതം ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താനാണ് തീരുമാനം.

പുറത്ത് നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. അറ്റകുറ്റപണികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ നാളെയും നിയന്ത്രണം തുടരാനാണ് സാധ്യത.

Top