power misuse in sabarimala nilakkal

പത്തനംതിട്ട:സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടുമ്പോള്‍ വൈദ്യുതി ദുരുപയോഗം തടയാനാവാതെ ബോര്‍ഡ്. ശബരിമല നട അടച്ചിട്ടും 110 ഹെക്ടറിലധികം വരുന്ന നിലയ്ക്കലില്‍ പതിനായിരത്തിലധികം വൈദ്യുത വിളക്കുകളാണ് ദിവസേന കത്തിക്കുന്നത്. ബില്ല് അടയ്‌ക്കേണ്ടതും നടപടിയെടുക്കേണ്ടതും സര്‍ക്കാര്‍ വകുപ്പുകളാണുതാനും.

കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്ന് മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും നിലയ്ക്കലിലെ 110 ഹെക്ടര്‍ ഇപ്പോഴും പ്രകാശനിറഞ്ഞിരിക്കുകയാണ്. ഒരു തൂണില്‍ മാത്രം മൂന്ന് ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഇങ്ങനെ പതിനായിരത്തിലധികം വൈദ്യുതി വിളക്കുകളാണ് വെറുതെ കത്തിച്ച് കളയുന്നത്.

പ്രതിദിനം 100 കിലോ വാട്ടിലധികം വൈദ്യുതി നിലയ്ക്കലില്‍ മാത്രമായി ചെലവാകുന്നു. ദേവസ്വം ബോര്‍ഡാണ് പണമടയ്ക്കുന്നത്. ബോര്‍ഡിന്റെ ധൂര്‍ത്തും വൈദ്യുതിവകുപ്പിന്റെ അനാസ്ഥയുമാണ് ഇവിടെ വ്യക്തമാക്കുന്നത്.

Top