തിരുവനന്തപുരം: സോളാര്‍ കമ്മീഷനെതിരായ പരാമര്‍ശത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ഖേദം പ്രകടപ്പിച്ചു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ ദുഃഖമുണ്ടെന്നും കമ്മീഷനെ വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.
സോളാര്‍ കമ്മീഷനെതിരെ മോശം പരാമര്‍ശം നടത്തിയ തങ്കച്ചനോട് വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് ശിവരാജന്‍ ഉത്തരവിട്ടിരുന്നു. കമ്മീഷന്‍ പരിധി ലംഘിക്കുന്നു എന്നായിരുന്നു തങ്കച്ചന്റെ പരാമര്‍ശം. അന്വേഷണ കമ്മീഷന്‍ നിയമത്തിലെ വകുപ്പ് 10 (എ) പ്രകാരം പരാമര്‍ശം കുറ്റകരമാണെന്ന് നിരീക്ഷിച്ച കമ്മീഷന്‍ തങ്കച്ചനും സംസ്ഥാന സര്‍ക്കാരിനും എതിരെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുമെന്നും തങ്കച്ചന്‍ അറിയിച്ചു. സിറ്റിങ് സീറ്റുകള്‍ അതാത് കക്ഷികള്‍ക്ക് നല്‍കാന്‍ പൊതു ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.